Slider

Recent Tube

Latest News

Reviews

Articles

Events

Songs

IFFK 2017

ക്രിക്കറ്റ് - ഫുട്ബോൾ പ്രേമികൾ ഒന്നിച്ചു | KCA തോറ്റു


ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരം ഗ്രീന്‍ഫീ്ല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടക്കുമെന്നായാരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് .


കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടക്കുമെന്നായാരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എങ്കിലും ഏറെ പ്രതിഷേധം ഉയരുകയായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനുമായി  കായികമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാറിന്‍റെ ആവശ്യപ്രകാരമാണ് വേദി കൊച്ചിയില്‍ നിന്നും തിരുവനന്തപുകത്തേക്ക് മാറ്റിയത്.   മത്സരം തിരുവന്തപുരത്ത് നടത്തണമെന്ന് കെ സി എ തത്വത്തില്‍ തീരുമാനിയ്ക്കുകയായിരുന്നു. അന്തിമതീരുമാനം ശനിയാഴ്ച നടക്കുന്ന കെ സി എ ജനറല്‍ബോഡിയിലുണ്ടാകും


ഫിഫ ലോകകപ്പിനായി സജ്ജീകരിച്ച കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിനായി വിട്ടുകൊടുക്കുന്നതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സച്ചിന്റെതടക്കമുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ കളി കാര്യവട്ടത്തേക്ക് മാറ്റാനായി നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ട്രൈലെർ


അങ്കമാലി ഡയറീസിലൂടെ ഏറെ കൈയടി നേടിയ പെപെ നായകനായി വീണ്ടും എത്തുകയാണ് "സ്വാതന്ത്ര്യം  അർദ്ധരാത്രിയിൽ" എന്ന ചിത്രത്തിലൂടെ.
ചിത്രത്തിൻറെ അടിപൊളി ടീസർ പുറത്തിറങ്ങി.ചെമ്പൻ വിനോദ്,വിനായകൻ തുടങ്ങി വമ്പൻ ടീം തന്നെ ചിത്രത്തിലുണ്ട്.

പ്രമുഖപത്രത്തിനു നേരെ കിടിലൻ മറുപടിയുമായി പ്രശാന്ത് അലക്സാണ്ടറും വൈശാഖും

 ഒരു പ്രമുഖ മാധ്യമം "ഇര" എന്ന സിനിമയെകുറിച്ച നടത്തിയ നിറ്‍രോപണത്തെ സംബന്ധിച്ച് കഴിഞ്ഞ കുറെ മണിക്കൂറുകളായി സോഷ്യൽ മീഡിയകളിൽ ചർച്ചകൾ സജീവമാണ്.
സംവിധയകാൻ വൈശാഖ് തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നു .


ഇപ്പോൾ വീഡിയോ രൂപത്തിൽ ആ മാധ്യമത്തിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ്.നടൻ പ്രശാന്ത് അലക്സാണ്ടറാണ് വിഡിയോയിൽ ഉള്ളത്.വൈശാഖിന്റെ ഫേസ്ബുക് പേജുവഴിയാണ് വീഡിയോ പുറത്തുവിട്ടത്.

നേരത്തെ വൈശാഖ് നടത്തിയ പരാമർശം

ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല | കുട്ടനാടൻ മാർപ്പാപ്പ ട്രൈലെർ


കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപ്പാപ്പയുടെ ട്രൈലെർ റിലീസ് ചെയ്തു.ഒരു അടിപൊളി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ചിത്രം.ശാന്തി കൃഷ്ണ ചിത്രത്തിൽ പ്രധാനപ്പെട്ട റോൾ ചെയുന്നുണ്ട്.അദിതി രവിനയാണ്  നായിക.

സലിംകുമാർ,സൗബിൻ,ധർമജൻ,അജു വർഗീസ്,ഇന്നസെന്റ്,രമേശ് പിഷാരടി,ടിനി ടോം ,ഹരീഷ് കണാരൻ  തുടങ്ങി വമ്പൻ  താരനിര ചിത്രത്തിലുണ്ട്.

മമ്മുക്കയോടൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ പങ്കുവച്ച് കിടിലം ഫിറോസ്


മമ്മുക്കയോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് റേഡിയോ എഫ്എം പരിപാടിയിലൂടെയും ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയും മലയാളികളുടെ  പ്രിയപ്പെട്ട താരമായി മാറിയ കിടലം ഫിറോസ്.

കിടിലം  ഫിറോസിന്റെ ഒരു അഭിമുഖത്തിലാണ് "പരോൾ" എന്ന  റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂക്ക ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവച്ചത്.

സി ബി എസ് സി ഇ ചോദ്യപേപ്പറിൽ മമ്മൂട്ടിയും


സി.ബി.എസ്.സി.ഇ മമ്മൂക്കയും.ഏഴാം ക്ലാസ്സിലെ പൊതു വിജ്ഞാന ചോദ്യപേപ്പറിൽ ആണ് മമ്മൂട്ടി ചിത്രം വർഷത്തെ സംബന്ധിച്ചുള്ള ചോദ്യം വന്നത്. ബിജിബാൽ ഈണമിട്ട "കൂട്ട് തേടി വന്നൊരാ" എന്ന ഗാനം ആദ്യമായി മലയാളത്തിൽ വാട്സാപ്പിലൂടെ റീലീസായ ഗാനം എന്ന റെക്കോർഡ് ആണ് സ്വന്തമാക്കിയത്. മമ്മൂട്ടിയാണ് വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആ പാട്ട് സെൻറ് ചെയ്തു റെക്കോർഡ് നേട്ടം കുറിച്ചത്. ചോദ്യപേപ്പറിലെ ഈ മമ്മൂട്ടി റഫറൻസ് പ്രേക്ഷകരെ അറിയിച്ചത് സംവിധായകൻ രഞ്ജിത് ശങ്കർ ആണ്.

“വർഷം” സിനിമയിൽ M R Jaya Geethaഎഴുതി Bijibal Maniyil ഈണം നൽകി Sachin Warrier പാടിയ പാട്ട് അന്ന് മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്.മലയാളസിനിമയിൽ ആദ്യമായി വാട്സാപ്പിൽ റിലീസ് ചെയ്ത സിനിമാഗാനം ‘വർഷ’ത്തിലെ “കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ… “എന്ന ഗാനമാണ്. അതാണ് ഇന്ന് നടന്ന CBSE ഏഴാം ക്ലാസ്സിലെ ജനറൽ നോളഡ്ജ് ചോദ്യപേപ്പറിൽ ചോദ്യമായി വന്നത്..

രഞ്ജിത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ച വരികളാണ്.

ലൂസിഫർ ജൂണിൽ തുടങ്ങും


മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിവിരാജ് ആദ്യമായി സംവിധായകനാകുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് ഈ വർഷം  ജൂണിൽ തുടങ്ങിയേക്കും.

നേരത്തെ മരിച്ചുപോയ സംവിധായകൻ രാജേഷ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.പക്ഷെ അദ്ദേഹം അസുഖത്തെ തുടർന്ന് മരണപ്പെടുകയ്യായിരുന്നു.


നീരജ് മാധവ് വിവാഹിതനാകുന്നു


നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വച്ചാണ് ഇരുവരുടെയും വിവാഹം.

2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നീരജ് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ദൃശ്യം, വടക്കന്‍ സെല്‍ഫി, സപ്തമശ്രീ തസകര എന്നീ ചിത്ര\ങ്ങളിലെ പ്രകടനം ഏറെ ശ്രെധ നേടി.


ലവ കുശ, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ നായകനായും ശ്രദ്ധേയനായി നീരജ്. 


നല്ലൊരു ഡാൻസറും കൊറിയോഗ്രാഫറും കൂടിയാണ് നീരജ്.

ദുൽഖർ - സോനം കപൂർ ചിത്രം ചിത്രം ഓഗസ്റ്റിൽ ഷൂട്ട് തുടങ്ങും


അനുജ ചൗഹാന്റെ ബെസ്റ് സെല്ലർ നോവൽ സോയ ഫാക്ടറിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ദുൽഖർ സൽമാനും സോനം കപൂറും അഭിനയിക്കുന്നു. അഭിഷേക് ശർമയാണ് ഈ ചിത്രം സംവിധാനം ചെയുന്നത്. 2019 ഏപ്രിലിൽ ചിത്രം തീയേറ്ററുകളിൽ എത്തും. ഈ ഓഗസ്റ്റിൽ ഷൂട്ട് ആരംഭിക്കും.


ഒരു ക്രിക്കറ്റ് താരമായി ആണ് ദുല്ഖര് ചിത്രത്തിൽ വേഷമിടുന്നത്. സോനം കപൂർ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സോയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചിരുന്നു.


ഒരു മാസത്തെ ക്രിക്കറ്റ്‌ പരിശീലനത്തിന് വേണ്ട തയ്യാറെടുപ്പുകളിലാണ് ദുൽഖർ. 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് സോളങ്കി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് നോവൽ പറയുന്നത്.


താൻ ജനിച്ച ദിവസം തന്നെ ലോകകപ്പ് ലഭിച്ചതുകൊണ്ട് ഒരിക്കൽ ഒരു മത്സരത്തിനിടയില്‍ ടീമംഗങ്ങള്‍ക്കൊപ്പം, പ്രഭാതഭക്ഷണം കഴിക്കാന്‍ സോയയ്ക്ക് ക്ഷണം ലഭിക്കുന്നു.


പൂമരം മാർച്ച് 15 നു


ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരം മാർച്ച് 15 നു തീയറ്ററുകളിലെത്തും.നേരത്തെ മാർച്ച് 9  നു റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.ഫേസ്ബുക്കിലൂടെയാണ് കാളിദാസ് റിലീസിംഗ് തീയതി അറിയിച്ചത്.

കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം.പൂമരത്തിലെ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും വന്‍ വിജയമായിരുന്നു.